മു​അ​ല്ലിം ദി​നാ​ച​ര​ണം നടത്തി
Sunday, September 15, 2019 11:58 PM IST
മ​ട​ക്കി​മ​ല:​ഹി​ദാ​യ​ത്തു​ല്‍ ഇ​സ്‌​ലാം സം​ഘം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും ഹി​ദാ​യ​ത്തു​ല്‍ ഇ​സ്‌​ലാം സെ​ക്ക​ന്‍​ഡ​റി മ​ദ്ര​സ പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ മു​അ​ല്ലിം ദി​നം ആ​ച​രി​ച്ചു. മ​ഹ​ല്ല് ഖ​ത്തീ​ബ് മു​ഹ​മ്മ​ദ​ലി ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹ​ല്ല് പ്ര​സി​ഡ​ന്‍റ് എം. ​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

പ​ന​മ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി

പ​ന​മ​രം:​അ​ഞ്ചാ​മ​ത് ജി​ല്ലാ ജൂ​ണി​യ​ര്‍ ബേ​സ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ന​മ​രം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി.
ജി​എം​ആ​ര്‍​എ​സ് പൂ​ക്കോ​ടും ജി​വി​എ​ച്ച്എ​സ് മു​ണ്ടേ​രി​യും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു.