അ​മ്പ​ല​വ​യ​ല്‍ കാ​ര്‍​ഷി​ക കോ​ള​ജ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, September 15, 2019 11:58 PM IST
ക​ല്‍​പ്പ​റ്റ: അ​മ്പ​ല​വ​യ​ല്‍ പ്രാ​ദേ​ശി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തെ കാ​ര്‍​ഷി​ക കോ​ള​ജാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന്റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉച്ചക്കഴിഞ്ഞ് മൂ​ന്നി​ന് ധ​ന​കാ​ര്യ മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് നി​ര്‍​വ​ഹി​ക്കും. കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ര്‍​ക്കാ​ര്‍ ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ന്‍, എം​എ​ല്‍​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, സി.​കെ. ശ​ശീ​ന്ദ്ര​ന്‍, ഒ.​ആ​ര്‍. കേ​ളു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും പ​ഠ​ന സ​ഹാ​യി​ക​ളു​ടെ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
കാ​ര്‍​ഷി​ക കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നാ​ലാ​മ​ത്തെ കാ​ര്‍​ഷി​ക ക​ലാ​ല​യ​മാ​ണ് അ​മ്പ​ല​വ​യ​ലി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.
കോ​ള​ജി​ല്‍ ആ​ദ്യ​വ​ര്‍​ഷം 60 സീ​റ്റു​ക​ളാ​ണു​ള്ള​ത്.