കനത്ത മഴ: വീടിന്‌റെ മതിലിടിഞ്ഞു
Tuesday, July 23, 2019 1:05 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: വീ​ടി​ന്‍റെ സു​ര​ക്ഷാ​മ​തി​ൽ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. പ​ടി​ഞ്ഞാ​റ​ത്ത​റ കു​പ്പാ​ടി​ത്ത​റ മാ​നി​യി​ൽ ഷേ​ക്ക് മൊ​യ്തു​വി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ​പ്പെ​ട്ട മാ​നി​യി​ൽ ച​ന്പ​ക​ച്ചാ​ൽ റോ​ഡി​നേ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച ക​രി​ങ്ക​ൽ മ​തി​ൽ ക​ന​ത്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് താ​ഴു​ക​യാ​യി​രു​ന്നു. എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പാ ചെ​ല​വി​ലാ​ണ് സു​ര​ക്ഷാ​മ​തി​ൽ നി​ർ​മി​ച്ച​ത്.
പ്ര​ള​യ​കാ​ല​ത്ത് വീ​ടി​ന് സ​മീ​പം വെ​ള്ള​മു​യ​ർ​ന്ന് മ​തി​ലി​ന്‍റെ പ​കു​തി വ​രെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു.
ആ ​സ​മ​യ​ത്ത് മ​തി​ലി​നോ​ട് ചേ​ർ​ന്ന മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​താ​വാം മ​തി​ലി​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​വു​ന്ന​തും മ​തി​ലി​ന് വി​ള്ള​ൽ ഉണ്ടാകാ​നി​ട​യാ​ക്കി. മ​തി​ൽ ത​ക​ത​ർ​ന്ന​തോ​ടെ വീ​ട് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്നും കൂ​ടു​ത​ൽ മ​ണ്ണ് ഇ​ടി​ഞ്ഞാ​ൽ വീ​ടി​ന്‍റെ അ​ടി​ത്ത​റ​യേ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.