വാ​ട്സ് ആപ്പ് കൂ​ട്ടാ​യ്മ റോ​ഡ​് വൃ​ത്തി​യാ​ക്കി
Monday, June 24, 2019 12:12 AM IST
വെ​ള്ള​മു​ണ്ട: റേ​ഷ​ൻ​ക​ട​മു​ക്ക് വാ​ട്സ് ആപ്പ് കൂ​ട്ടാ​യ്മ വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ൽ ടൗ​ണ്‍ മു​ത​ൽ സ്കൂ​ൾ പ​രി​സ​രം വ​രെ​യു​ള്ള റോ​ഡ് അ​രി​കി​ലെ കാ​ട് വെ​ട്ടി വൃ​ത്തി​യാ​ക്കി. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർഥിക​ൾ ന​ട​ന്നു പോ​കു​ന്ന വ​ഴി​യാ​ണി​ത്.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. കാ​ട് വെ​ട്ടാ​ത്ത​തു​കൊ​ണ്ടും മാ​ലി​ന്യം തള്ളുന്നതിനാ​ലും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ കു​ട്ടി​ക​ൾ​ക്ക് മാ​റി നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.
മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ചി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇത് ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ​രി​ക് വൃ​ത്തി​യാ​ക്കി​യ​തെ​ന്ന് ഇ.​കെ. ഹ​മീ​ദ്, ക​ബീ​ർ മ​ച്ചി​ങ്ങ​ൽ, സെ​ജീ​ർ, യൂ​നു​സ് മേ​തു​വി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.