നീ​ല​ഗി​രി ജി​ല്ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, June 24, 2019 12:11 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ലെ ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, കു​ന്താ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. റ​വ​ന്യൂ, പോ​ലീ​സ്, വ​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഷ​ണ്‍​മു​ഖ പ്രി​യ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പ​രി​ശോ​ധ​ന നടത്തിയത് . ചേ​ര​ന്പാ​ടി, പു​ഞ്ച​കൊ​ല്ലി, ച​പ്പ​ൻ​തോ​ട്, പൂ​ത​മൂ​ല, ന്യൂ​ഹോ​പ്പ്, മ​ഞ്ചൂ​ർ, കൊ​ല​കൊ​ന്പ, സോ​ളൂ​ർ​മ​ട്ടം തു​ട​ങ്ങി​യ ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ൽ ന​ട​ന്ന പ​രി​ശോ​ധ​നയ്​ക്ക് ജി​ല്ലാ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ഓ​ഫീ​സ​ർ ഗ​ണേ​ഷ​ൻ, പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ബി​ഡി​ഒ മോ​ഹ​ൻ കു​മാ​ര​മം​ഗ​ലം, ചേ​ര​ന്പാ​ടി സി​ഐ മ​ണി​വ​ണ്ണ​ൻ, എ​സ്ഐ കൃ​ഷ്ണ​ൻ, ആ​ർ​ഐ ശാ​ന്തി, വി​ഒ ത​ങ്ക​ഗോ​പാ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 642 പ​രാ​തി​ക​ൾ ല​ഭി​ച്ചു. 57 ആ​ദി​വാ​സി​ക​ൾ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.