നി​ര​വി​ൽ​പ്പു​ഴ റോ​ഡ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Monday, June 24, 2019 12:11 AM IST
വെ​ള്ള​മു​ണ്ട: മാ​ന​ന്ത​വാ​ടി - പ​ക്ര​ന്ത​ളം റോ​ഡി​ൽ കാ​ഞ്ഞി​ര​ങ്ങാ​ട് മു​ത​ൽ നി​ര​വി​ൽ​പ്പു​ഴ വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​രണത്തിന് തു​ട​ക്ക​മാ​യി. അ​ഞ്ച​ര​ക്കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള റോ​ഡ് പൂ​ർ​ണ്ണ​മാ​യും പൊ​ളി​ച്ചു മാ​റ്റി ഏ​ഴു​മീ​റ്റ​ർ വീ​തി​യി​ൽ മെ​ക്കാ​ഡം ചെ​യ്ത ശേ​ഷ​മാ​ണ് ടാ​റിം​ഗ് ന​ട​ത്തി വീ​തി​കൂ​ട്ടു​ന്ന​ത്. 15 പു​തി​യ കലുങ്കു​ക​ളാ​ണ് അ​ഞ്ച​ര​ക്കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നി​ർ​മി​ക്കു​ന്ന​ത്.
പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ഉ​യ​ർ​ത്തി നി​ർ​മി​ക്കും. പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ക​രി​ങ്ക​ൽ കൊ​ണ്ട് കെ​ട്ടി​യും കോ​ണ്‍​ക്രീ​റ്റ് ബെ​ൽ​റ്റ് നി​ർ​മി​ച്ചും സം​ര​ക്ഷി​ക്കും. മ​ക്കി​യാ​ട് ചീ​പ്പാ​ട്, കോ​റോം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ ടൗ​ണ്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ത നി​ർ​മി​ച്ച് ടൈ​ൽ സ്ഥാ​പി​ക്കും. ഫു​ട്പാ​ത്തും ബ​സ് ബേ​യു​മ​ട​ക്കം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും റോ​ഡി​ലൊ​രു​ക്കും. ഓ​വു​ചാ​ലു​ക​ൾ പു​തു​താ​യി നി​ർ​മി​ച്ച് മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ത​ട​യും. ക​ലുങ്ക് നിര്‌മാണം പു​രോ​ഗ​മി​ക്കുകയാണ്.
ഇ​തി​നി​ടെ റോ​ഡി​ന്‍റെ വീ​തി സം​ബ​ന്ധി​ച്ച് ത​ർ​ക്ക​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി​ട്ടു​ണ്ട്. 14 മീ​റ്റ​ർ സ്ഥ​ല​മാ​ണ് റോ​ഡി​ന് ആ​വ​ശ്യ​മെ​ന്ന നി​ല​യി​ൽ തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റോ​ഡ് ആ​ക‌്ഷ​ൻ ക​മ്മി​റ്റി​യു​ടെ വാ​ദ​മാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്.
12 മീ​റ്റ​റാ​ണ് കി​ഫ്ബി ഫ​ണ്ട് വ​ഴി നി​ർ​മി​ക്കു​ന്ന റോ​ഡി​ന് ഏ​റ്റ​വും കു​റ​ഞ്ഞ​ത് ആ​വ​ശ്യ​മെ​ന്നും ഇ​ത്ത​ര​ത്തി​ലാ​ണ് ഈ ​റോ​ഡി​ന്‍റെ​യും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​രി​ൽ ചി​ല​രു​ടെ വാ​ദം. 14 മീ​റ്റ​ർ വീ​തി​ക്കാ​യി പ​ല​രു​ടെ​യും കെ​ട്ടി​ട​ങ്ങ​ളും മ​തി​ലു​ക​ളും പൊ​ളി​ച്ചു നീ​ക്കേ​ണ്ടി വ​രും. ഇ​തി​ന്‍റെ ഉ​ട​മ​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 12 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ഭൂ​മി ആ​വ​ശ്യ​മെ​ങ്കി​ൽ റീ​സ​ർ​വെ പ്ര​കാ​രം പൊ​തു​മ​രാ​മ​ത് വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി ക​ണ്ടെ​ത്തി അ​തി​ന് മ​ധ്യ​ത്തി​ൽ നി​ന്നും ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ഏ​ഴു​മീ​റ്റ​ർ വീ​തം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും നി​ല​വി​ലെ റോ​ഡി​ന്‍റെ മാ​ന​ദ​ണ്ഡം അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് ഇ​വ​രു​ടെ വാ​ദം.
സ്ഥ​ല​മു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ പ​തി​നാ​ല് മീ​റ്റ​ർ റോ​ഡി​നാ​യി ഭൂ​മി കൈ​യേറു​ന്ന​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക്കും ഇ​ക്കൂ​ട്ട​രൊ​രു​ങ്ങു​ന്നു​ണ്ട്. കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്നു​ള്ള പ​തി​നാ​റ് കോ​ടി രൂ​പ ചി​ല​വി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ത​രു​വ​ണ മു​ത​ൽ കാ​ഞ്ഞി​ര​ങ്ങാ​ട് വ​രെ​യു​ള്ള പ​ത്ത് കി​ലോ​മീ​റ്റ​ർ ദൂം ​ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത​നു​വ​ദി​ച്ച 10 കോ​ടി രൂ​പാ ചെ​ലി​വി​ൽ ഏ​താ​നും മാ​സം മു​ന്പാ​ണ് ടാ​റി​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.