അ​ശാ​സ്ത്രീ​യ മ​ണ്ണെ​ടു​പ്പ്: പാ​ല​യാ​ണ-​ക​ക്ക​ട​വ് റോ​ഡ് ചെ​ളി​ക്കുള​മാ​യി
Monday, June 24, 2019 12:11 AM IST
വെ​ള്ള​മു​ണ്ട: അ​ശാ​സ്ത്രീ​യ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​യും മ​ണ്ണെ​ടു​പ്പിനെ തുടര്‌ന്ന് റോഡ് ചെളിക്കുളമായി. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ത​രു​വ​ണ - പാ​ല​യാ​ണ റോ​ഡാ​ണ് യാ​ത്ര​ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്. പൊ​രു​ന്ന​ന്നൂ​ർ വി​ല്ലേ​ജി​ൽ​പെ​ട്ട ക​ക്ക​ട​വി​ട​ന​ടു​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്ന് സ്വ​കാ​ര്യ വ്യ​ക്തി മ​ഴ​ക്കാ​ല​ത്ത് വ്യാ​പ​ക​മാ​യി മ​ണ്ണെ​ടു​ത്ത് ടി​പ്പ​റി​ൽ ക​ട​ത്തി​യ​താ​ണ് റോ​ഡി​ൽ ചെ​ളി നി​റ​യാ​ണ്‍ കാ​ര​ണ​മാ​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ മ​ണ്ണെ​ടു​പ്പി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ലൂ​ടെ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കോ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കോ ക​ട​ന്നു പോ​വാ​ൻ ക​ഴി​യാ​ത്ത് വി​ധം മ​ണ്ണും ചെ​ളി​യും നി​റ​യു​ക​യാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ചെ​ത്തി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ക​ഴി​ഞ്ഞ ദി​വ​സം ചെ​ളി​യി​ൽ വ​ഴു​തി വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. മ​ണ്ണെ​ടു​പ്പി​ന് അ​നു​മ​തി ന​ൽ​കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ ടി​പ്പ​റു​ക​ളി​ൽ മ​ഴ​ക്കാ​ല​ത്ത് മ​ണ്ണ് ക​ട​ത്തി​യ​താ​ണ് റോ​ഡി​ൽ ചെ​ളി​നി​റ​യാ​നി​ട​യാ​ക്കി​യ​ത്. നാ​ട്ടു​കാ​ർ റ​വ​ന്യു വ​കു​പ്പി​നും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി.