യുവാവ് മ​രി​ച്ച നി​ല​യി​ൽ
Sunday, June 23, 2019 10:54 PM IST
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി പ​ന​വ​ല്ലി പ​രേ​ത​നാ​യ എ​മ്മ​ടി ന​ഞ്ചു ചെ​ട്ടി​യു​ടെ മ​ക​ൻ വി​ശ്വ​നാ​ഥിനെ (35)മ​രി​ച്ച​ നിലയിൽ കണ്ടെത്തി. ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹ​ത്തെ ഇ​ന്നലെ രാ​വി​ലെ​ തി​രു​നെ​ല്ലി ക്ഷേ​ത്ര പ​രി​സ​ര​ത്തു സ​ഹോ​ദ​ര​ന്‍റെ ക​ട​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെത്തു കയാ യിരുന്നു. രാത്രി ഈ കടയിലാണ് ഉ​റ​ങ്ങി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. തി​രു​നെ​ല്ലി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. അ​മ്മ: ജ​യ​ല​ക്ഷ്മി. ഭാ​ര്യ: സ​ര​സു. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള മ​ക​ളു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ന്ദ്ര​ൻ, കു​മാ​രി.