ബ​ത്തേ​രി കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ലൈ 21ന്
Saturday, June 22, 2019 12:12 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഏ​റെ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും മാ​റി​മാ​റി ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കു​ക​യും അ​വ​സാ​നം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലേ​ക്കെ​ത്തി​യ ബ​ത്തേ​രി താ​ലൂ​ക്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ജൂ​ലാ​യ് 21-ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്.
പു​തി​യ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ത്തേ​രി സ​ഹ​ക​ര​ണ സം​ഘം ജ​ന​റ​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റെ ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റാ​യും ഓ​ഫീ​സി​ലെ ഇ​ൻ​സ്പെ​ക്ട​റെ വ​ര​ണാ​ധി​കാ​രി​യാ​യും നി​യ​മി​ച്ചു. ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളു​ടെ അം​ഗ​ത്വ​സാ​ധു​ത​യെ​ച്ചൊ​ല്ലി ഏ​റെ വി​വാ​ദ​ങ്ങ​ളു​ണ്ട്. സി​പി​എ​മ്മി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ തു​ട​ക്കം. പ​ന​മ​രം കാ​ർ​ഷി​ക ഭൂ​പ​ണ​യ​ബാ​ങ്കി​ന്‍റെ കീ​ഴി​ലാ​യി​രു​ന്നു ബാ​ങ്ക്. പി​ന്നീ​ട് താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ബാ​ങ്ക് സ്വ​ത​ന്ത്ര​മാ​യി. സിപിഎം നിയന്ത്രണത്തിലായിരുന്ന ബാ​ങ്ക് പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചെ​ടു​ത്തു. അ​തി​നി​ടെ​യാ​ണ് അം​ഗ​ത്വ​ത്തെ ച്ചൊ​ല്ലി​യും ബാ​ങ്കി​ൽ ന​ട​ന്ന നി​യ​മ​ന​ങ്ങ​ളെ​ച്ചൊ​ല്ലി​യും പ്ര​ശ്ന​മു​ണ്ടാ​വു​ക​യും പി​ന്നീ​ട് കോ​ട​തി​യി​ലെ​ത്തു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഭ​ര​ണ​ത്തി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.