ഡെ​ങ്കി​പ്പ​നി: നാ​ലു പേ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
Saturday, June 22, 2019 12:12 AM IST
പു​ൽ​പ്പ​ള്ളി: ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​ൽ നാ​ലു പേ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്ത​ത്.
‌സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലു​ള്ള​ത്. പ​ഞ്ചാ​യ​ത്തി​ലെ ആ​ടി​ക്കൊ​ല്ലി, അ​ന്പ​ത്താ​റ്, ആ​ച്ച​ന​ഹ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
ഇ​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത മെ​ഡി​ക്ക​ൽ സം​ഘം സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്നും രോ​ഗ​ബാ​ധി​ത​ർ​ക്കു സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.