വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ പ്ര​ശ്ന​ങ്ങള്‌: എം​എ​സ്എ​ഫ് പ​രാ​തി ന​ൽ​കി
Tuesday, June 18, 2019 12:44 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും പ്രൈ​വ​റ്റ്, കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​മാ​യി പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു വേ​ണ്ടി സ്റ്റു​ഡ​ൻ​സ് ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്ക​ണ​മെ​ന്ന് എം​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ആ​ർ​ടി​ഒ​യെ നേ​രി​ൽ​ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​റു​ള്ള​താ​ണ്.
ഇ​ത്ത​വ​ണ യോ​ഗം ന​ട​ക്കാ​ത്ത​തു​കൊ​ണ്ടു ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‌​ഥി​ക​ളു​മാ​യി‌ സ്കൂ​ളു​ക​ൾ​ക്കു മു​ന്പി​ലും ബ​സ‌്സ്റ്റാ​ൻ​ഡി​ലും നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യിക്കൊണ്ടി​രി​ക്കു​ക​യാ​ണ്. അവധിക്കാലത്ത​ട​ക്കം ലീ​വ് ഇ​ല്ലാ​ത്ത ബി​എ​ഡ്, ഐ​ടി​ഐ വി​ദ്യാര്‌​ഥി​ക​ള്‌​ക്ക് ക​ണ്‍​സ​ഷ​ൻ പാ​സു​ക​ൾ പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ല. മാ​ത്ര​മ​ല്ല അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചി​ട്ടും കെ​എ​സ്ആ​ർ​ടി​സി കു​ട്ടി​ക​ൾ​ക്ക് ക​ണ്‍​സ​ഷ​ൻ പാ​സ് വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഉ​ട​ൻ ട്രാ​വ​ൽ ഫെ​സി​ലി​റ്റി ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ക്കാ​മെ​ന്ന് ച​ർ​ച്ച​യി​ൽ ആ​ർ​ടി​ഒ ഉ​റ​പ്പു ന​ൽ​കി. ച​ർ​ച്ച​യ്ക്ക് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ഷൈ​ജ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​മീ​സ് പ​ന​മ​രം, സെ​ക്ര​ട്ട​റി​മ​രാ​യ ഷം​സീ​ർ ചോ​ല​ക്ക​ൽ, റി​ൻ​ഷാ​ദ് മി​ല്ല്മു​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.