ഹ​രി​ത​ക​വ​ചം പ്ര​വൃ​ത്തി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
Wednesday, June 12, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി സ​മ​ഗ്ര വ​ര​ൾ​ച്ച ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ബ​നി ന​ദീ​ത്തീ​ര​ത്ത് ഹ​രി​ത ക​വ​ചം സ്ഥാ​പി​ക്കു​ന്നതിന് ഇ​ന്ന് തു​ട​ക്ക​മാ​കും. ന​ദീ​തീ​ര​ത്ത് മൂ​ന്ന് വ​രി​ക​ളി​ലാ​യി നാ​ട​ൻ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പ​രി​പാ​ലി​ച്ചാ​ണ് ഹ​രി​ത ക​വ​ചം തീ​ർ​ക്കു​ന്ന​ത്.

മു​ള്ള​ൻ​കൊ​ല്ലി മ​ര​ക്ക​ട​വി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ രാ​വി​ലെ 10.30ന് ​ ഉ​ദ്ഘാ​ട​നം ചെയ്യും.

മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ര​ൾ​ച്ച​യ്ക്ക് പ്ര​ധാ​ന​കാ​ര​ണം ക​ബ​നി ന​ദീ​തീ​ര​ത്തെ വൃ​ക്ഷ ശോ​ഷ​ണ​വും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ചു​ടു​കാ​റ്റു​മാ​ണെ​ന്ന് മ​ണ്ണ് സം​ര​ക്ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 16 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പ​തി​നാ​യി​രം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്.

വ​നം വ​കു​പ്പി​ൽ നി​ന്നും ഇ​തി​നാ​യി ര​ണ്ട് വ​ർ​ഷം പ്രാ​യ​മു​ള്ള കൂ​ട​ത്തൈ​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ട്. കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളെ​യും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തെ പ​രി​പാ​ല​ത്തി​നാ​യി പ്ര​ത്യേ​കം തു​ക​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വ​യ​നാ​ട് പാ​ക്കേ​ജ് വി​ഹി​ത​ത്തി​ന് പു​റ​മേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​രു​ടെ​യും ഫ​ണ്ടു​ക​ൾ പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വച്ചി​ട്ടു​ണ്ട്.

വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 120 കാ​വു​ക​ളും മു​പ്പ​ത് കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നീ​ർ​ച്ചാ​ലു​ക​ളി​ൽ ഓ​ട​ത്തൈ​ക​ൾ വച്ച് പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും ഇ​തോ​ടൊ​പ്പം ന​ട​ന്നു​വ​രു​ന്നു​ണ്ട്. മ​ണ്ണി​ന്‍റെ ജൈ​വാം​ശം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ജൈ​വ​വ​ള നി​ർ​മ്മാ​ണ​യൂ​ണി​റ്റു​ക​ളും ഉ​പ​രി​ത​ല ജ​ലം സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ച​കി​രി നി​റ​ച്ച ക​ന്പോ​സ്റ്റ് കു​ഴി​ക​ളും മ​ണ്‍​ത​ട​യ​ണ​ക​ളും നി​ർ​മ്മി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി.​യു. ദാ​സ് പ​റ​ഞ്ഞു.