എ​സ്കെഎ​സ്എ​സ്എ​ഫ് റ​ംസാ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന് തു​ട​ക്ക​ം
Tuesday, May 21, 2019 12:14 AM IST
ക​ന്പ​ള​ക്കാ​ട്: പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ റം​സാ​ൻ ആ​ത്മാ​വി​നെ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള സു​വ​ർ​ണ അ​വ​സ​ര​മാ​ണെ​ന്ന് സ​മ​സ്ത ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ശൈ​ഖു​നാ കെ.​ടി. ഹം​സ മു​സ്ലിയാ​ർ. എ​സ്കെ​എ​സ്എ​സ്എ​ഫ്എ​ഫ് സം​ഘ​ടി​പ്പി​ച്ച റ​ംസാൻ പ്ര​ഭാ​ഷ​ണം സ​മൂ​ഹ​ത്തി​ന് നേ​ർ​വ​ഴി ക​ണ്ടെ​ത്താ​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണെ​ന്നും ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സാ​ധാ​ര​ണ​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പെ​ട്ടു.
ക​ന്പ​ള​ക്കാ​ട് വി.​പി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പരിപാടി ഉ​ദ്ഘാ​ട​ന​ം ചെയ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത്രി​ദി​ന റ​ംസാ​ൻ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​യിരുന്ന ഇ​ന്ന​ലെ മു​ത്ത​ലി​ബ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​സ്ത ജി​ല്ലാ മു​ശാ​വ​റ അം​ഗം ഇ​ബ്രാ​ഹിം ദാ​രി​മി പ്രാ​ർ​ത്ഥ​ന ന​ട​ത്തി.
എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, കെ.​എ. നാ​സ​ർ മൗ​ല​വി, മു​ഹ​മ്മ​ദ്കു​ട്ടി ഹ​സ​നി ക​ന്പ​ള​ക്കാ​ട് മ​ഹ​ല്ല് സെ​ക്ര​ട്ട​റി കാ​വു​ങ്ങ​ൽ മൊ​യ്തു​ട്ടി, പി.​ടി. അ​ഷ്റ​ഫ്, മൊ​യ്തു​ട്ടി യ​മാ​നി, അ​യ്യൂ​ബ് , സ​ഈ​ദ് ഫൈ​സി, ശെ​രീ​ഫ് ഹു​സൈ​ൻ ഹു​ദ​വി, മു​ഹ​മ്മ​ദ് ദാ​രി​മി വാ​കേ​രി, സു​ൽ​ത്താ​ന നാ​സ​ർ, അ​ബ്ദു​ൽ ല​ത്തീ​ഫ് വാ​ഫി, ന​ദീ​ർ മൗ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.