ടൂ​റി​സം വി​ല​ക്ക് നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി
Monday, April 15, 2019 12:17 AM IST
വെ​ള്ള​മു​ണ്ട: ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​ര വി​ല​ക്ക് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ ന​ട​ത്തി​പ്പു​ചു​മ​ത​യ​ല​യു​ള്ള വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു പു​റ​മേ പ്ര​ദേ​ശ​വാ​സി​ക​ളും ജോ​ലി​യി​ല്ലാ​തെ വ​ല​യു​ക​യാ​ണ്.
സൗ​ത്ത് വ​യ​നാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ നാ​ല് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് അ​വ​സാ​ന​വാ​രം അ​ട​ച്ച​ത്. ഇ​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലെ​ത്തു​ന്ന അ​വ​ധി​ക്കാ​ല​ത്തെ വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്കാ​ണ് പ്ര​ഹ​ര​മാ​യ​ത്. അ​ട​ച്ചു​പൂ​ട്ടി​യ ബാ​ണാ​സു​ര മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തോ​ട​നു​ബ​ന്ധി​ച്ചു മാ​ത്രം 53 വി​എ​സ്എ​സ് അം​ഗ​ങ്ങ​ളും നാ​ൽ​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളും ക​ഴി​യു​ന്നു​ണ്ട്.
ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന്‍റെ 69 ശ​ത​മാ​നം വി​എ​സ്എ​സ് അം​ഗ​ങ്ങ​ൾ​ക്ക് കൂ​ലി ന​ൽ​കാ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.
ടൂ​റി​സം മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ന​ഷ്ട​മാ​യ​തോ​ടെ രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി ത​ര​ണം​ചെ​യ്യു​ന്ന​തി​നു വ​ഴി തേ​ടു​ക​യാ​ണ് കു​ടും​ബ​ങ്ങ​ൾ.