വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഒ​രേ ദി​വ​സം ഒ​രു ല​ക്ഷം പേ​രെ രം​ഗ​ത്തി​റ​ക്കി എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം
Monday, April 15, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: വി​ഷു​ത്ത​ലേ​ന്നു വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഒ​രേ ദി​വ​സം ഒ​രു ല​ക്ഷം പേ​രെ രം​ഗ​ത്തി​റ​ക്കി എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം. മ​ണ്ഡ​ലം വ്യാ​പ​ക​മാ​യി 15,000 സ്ക്വാ​ഡു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​വ​രെ വീ​ടു​ക​ൾ ക​യ​റി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ല​ഘു​ലേ​ഖ ന​ൽ​കി. രാ​ഹു​ൽ​ഗാ​ന്ധി​യോ​ടു​ള്ള 10 ചോ​ദ്യ​ങ്ങ​ള​ട​ങ്ങു​ന്ന ല​ഘു​ലേ​ഖ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ വി​ഷു-​ഈ​സ്റ്റ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​ള്ള കാ​ർ​ഡും വീ​ടു​ക​ളി​ൽ ന​ൽ​കി. ഒ​രു ബൂ​ത്തി​ൽ 10 എ​ന്ന ക​ണ​ക്കി​ലാ​ണ് സ്ക്വാ​ഡു​ക​ൾ ഇ​റ​ങ്ങി​യ​ത്. ക​ൽ​പ്പ​റ്റ​യി​ൽ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി, എ​ൽ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്കു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി. ​സ​ന്തോ​ഷ്കു​മാ​ർ, കെ. ​സു​ഗ​ത​ൻ, പി.​കെ. മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന സ്ക്വാ​ഡാ​ണ് പ്ര​ചാ​ര​ണ​ത്തി​നു ഇ​റ​ങ്ങി​യ​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ വൈ​ത്തി​രി​യി​ലും ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ കാ​ട്ടി​ക്കു​ള​ത്തും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.