കാട്ടാനകൾ 650 വാഴ നശിപ്പിച്ചു
1577303
Sunday, July 20, 2025 5:53 AM IST
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ എടയൂർക്കുന്നിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. എടയൂർ ഉന്നതിയിലെ കാളനും നിധീഷും പാട്ടത്തിനെടുത്ത ഭൂമിയിൽ നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വനാതിർത്തിയിലെ പ്രതിരോധവേലി തകർത്താണ് ആനകൾ കൃഷിടത്തിലെത്തിയത്. ഒരു മാസംകൂടി കഴിഞ്ഞാൽ വിളവെടുക്കാവുന്ന 650 വാഴയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്.
വനത്താൻ ചുറ്റപ്പെട്ട പ്രദേശമാണ് എടയൂർക്കുന്ന്. കാളനും നിധീഷും 3,000 വാഴയാണ് നട്ടത്. ഇതിൽ 150 എണ്ണം മാസങ്ങൾ മുന്പ് നശിപ്പിച്ചിരുന്നു.