ഉന്നത വിജയം നേടിയ സ്കൂളുകളെയും വിദ്യാർഥികളെയും അനുമോദിച്ചു
1577300
Sunday, July 20, 2025 5:53 AM IST
കൽപ്പറ്റ: നിയോജമണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്സി, ഐസിഎസ്സി പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അനുമോദിച്ചു.
സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ എക്സൈസ് മുൻ കമ്മീഷണർ ഋഷിരാജ്സിംഗ് ഉദ്ഘാടനം ചെയ്തു. യൗവനത്തെ നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രതിരോധം അനിവാര്യതയാണെന്നു അദ്ദേഹം പറഞ്ഞു. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. കേരളത്തിൽ പട്ടികവർഗ വിഭാഗത്തിൽനിന്നു ആദ്യമായി ഐഎഎസ് നേടിയ ശ്രീധന്യ സുരേഷ് ഓണ്‍ലൈൻ വഴി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. റെനീഷ്, ബി. ഉണ്ണിക്കൃഷ്ണൻ, ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുറഹ്മാൻ, പി.പി. ആലി, ടി. ഹംസ, മജീദ് വട്ടക്കാരി, ഹാരിസ് കണ്ടിയൻ, ഗോകുൽദാസ് കോട്ടയിൽ,
പോൾസണ്‍ കൂവയ്ക്കൽ, റസാഖ് കൽപ്പറ്റ, അഡ്വ. ഗൗതം ഗോകുൽദാസ്, നജീബ് കരണി, വി.ജി, ഷിബു, സലീം മേമന, ഷിംറോണ്‍ ആലക്കൽ, പി. കബീർ, കെ.ആർ. ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു.