ക്ഷീര സംഘങ്ങൾക്ക് മിൽമ അവാർഡുകൾ നൽകുന്നു
1577298
Sunday, July 20, 2025 5:53 AM IST
കൽപ്പറ്റ: മിൽമ മലബാർ മേഖല യൂണിയൻ പ്രവർത്തന പരിധിയിൽ 2024-25ൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ആനന്ദ് മാതൃക ക്ഷീര സംഘങ്ങൾക്ക് ജില്ല/യൂണിയൻ തലത്തിൽ അവാർഡുകൾ നൽകുന്നു.
ഏറ്റവും മികച്ച ആനന്ദ് മാതൃക ക്ഷീരസംഘം, ബിഎംസി സംഘം, ഗുണനിലവാരമുള്ള പാൽ നൽകിയ സംഘം, മിൽമ ഉത്പനങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിച്ച സംഘം എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.
യൂണിയൻ തലത്തിൽ 25,000 രൂപയും ജില്ലാതലത്തിൽ 10,000 രൂപയുമാണ് അവാർഡ്. രണ്ടു തലങ്ങളിലും പ്രശസ്തി പത്രം, അനുമോദന ഫലകം എന്നിവയും നൽകും.