സ്വാഗതസംഘം രൂപീകരിച്ചു
1577296
Sunday, July 20, 2025 5:53 AM IST
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയായി വാഴിക്കപ്പെട്ടശേഷം ആദ്യമായി മലബാറിൽ എത്തുന്ന ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഓഗസ്റ്റ് 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൂലങ്കാവ് സെന്റ് ജോണ്‍സ് പള്ളിയിൽ നൽകുന്ന സ്വീകരണം കേമമാക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു.
ഇതിനു മീനങ്ങാടി അരമന ചാപ്പലിൽ നടന്ന യോഗത്തിൽ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, ജോയിന്റ് സെക്രട്ടറി ബേബി വാളങ്കോട്, വൈദിക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ജനറൽ കണ്‍വീനറായി ഫാ.ഷിജിൻ കടന്പക്കാട്ടിനെ തെരഞ്ഞെടുത്തു.