വഖഫ് ഭൂമിസംബന്ധിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്തണം: യോഗക്ഷേമസഭ
1467056
Thursday, November 7, 2024 12:58 AM IST
കൽപ്പറ്റ: വഖഫ് ചെയ്ത ഭൂമി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ വഖഫ് ബോർഡ് നടത്തണമെന്ന് യോഗക്ഷേമസഭ ജില്ല കമ്മിറ്റി അഭ്യർഥിച്ചു.
ജനങ്ങൾ അതീവ ആശങ്കയിലാണ് കഴിയുന്നത്. വർഷങ്ങളായി നിയമാനുസൃതം കൈവശംവച്ച് കുഴിക്കൂറുകൾ ഉണ്ടാക്കി ഉപജീവനം നടത്തിവരുന്നവരും വീട് വച്ച് താമസിക്കുന്നവരും വഖഫ് അധിനിവേശത്തെ ഭയന്നാണ് കഴിയുന്നത്. എത്രയും പെട്ടെന്ന് ഇത് സംബന്ധിച്ച് വ്യക്തത വഖഫ് അധികൃതരിൽ നിന്നുമുണ്ടാകണം.
ഭരണകർത്താക്കൾ ഇത് സംബന്ധിച്ച് മൗനം പാലിക്കുന്ന അവസ്ഥ അവസാനിപ്പിക്കണെമെന്നും യോഗക്ഷേമസഭ അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് മധു എസ്. നന്പൂതിരി, ജില്ല സെക്രട്ടറി മരങ്ങാട് കേശവൻ നന്പൂതിരി, സംസ്ഥാന സമിതി അംഗം ഈശ്വരൻ മാടമന എന്നിവർ സംയുക്ത പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.