ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ ജാ​ഗ്ര​ത വേ​ണം: ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ
Monday, October 7, 2024 5:32 AM IST
ക​ൽ​പ്പ​റ്റ: ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ സ​മൂ​ഹം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് കെ​ആ​ർ​എ​ൽ​സി​സി പ്ര​സി​ഡ​ന്‍റും കോ​ഴി​ക്കോ​ട് രൂ​പ​ത അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ. പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ്മാ​താ ഹാ​ളി​ൽ കെ​ആ​ർ​എ​ൽ​സി​സി ഇ​ട​വ​ക​ത​ല ജ​ന​ജാ​ഗ​ര സ​മ്മേ​ള​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ധി​കാ​ര​ത്തി​ൽ പ​ങ്കാ​ളി​ത്ത​വും വി​ക​സ​ന​ത്തി​ൽ സ​മ​നീ​തി​യും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ജ​ന​സ​മൂ​ഹ​മാ​ണ് ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ന​ന്പ​ത്ത് 610 കു​ടും​ബ​ങ്ങ​ൾ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ച് വി​ല​കൊ​ടു​ത്ത് സ്വ​ന്ത​മാ​ക്കി​യ ഭൂ​മി​യി​ലെ അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നു ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു. റ​വ. ഡോ. ​അ​ലോ​ഷ്യ​സ് കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജി​ജു ജോ​ർ​ജ് അ​റ​ക്ക​ത്ത​റ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ജോ​സി, മെ​റ്റി​ൽ​ഡ മൈ​ക്കി​ൾ, കോ​ഴി​ക്കോ​ട് രൂ​പ​ത ജ​ന​റ​ൽ മി​നി​സ്ട്രി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ.​പോ​ൾ എ​ജെ, അ​ല്മാ​യ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ല്യം രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ​സ​മൂ​ഹം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യു​മാ​ണ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ ല​ക്ഷ്യം. സ​മ​നീ​തി​യും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും എ​ന്ന മു​ദ്ര​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് ഇ​ട​വ​ക​ത​ല ജ​ന​ജാ​ഗ​ര സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കെ​ആ​ർ​എ​ൽ​സി​സി യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ മു​ത​ൽ നെ​യ്യാ​റ്റി​ൻ​ക​ര വ​രെ​യു​ള്ള 12 ല​ത്തീ​ൻ രൂ​പ​ത​ക​ളി​ലെ ആ​യി​ര​ത്തോ​ളം ഇ​ട​വ​ക​ക​ളി​ൽ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് ജ​ന​ജാ​ഗ​ര സ​മ്മേ​ള​ന​ങ്ങ​ൾ.