അ​വ്യ​ക്തി​നു എം.​ടി. ആ​ന​ന്ദ് പു​ര​സ്കാ​രം
Monday, September 30, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ പി​താ​വ്, മു​ത്ത​ശ​ൻ, മു​ത്ത​ശി, അ​നു​ജ​ത്തി എ​ന്നി​വ​രെ ന​ഷ്ട​മാ​യ വെ​ള്ളാ​ർ​മ​ല സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​യു​മാ​യ അ​വ്യ​ക്തി​ന് എം.​ടി. ആ​ന​ന്ദ് പു​ര​സ്കാ​രം.

എ​സ്ബി​ഐ ജീ​വ​ന​ക്കാ​രാ​യി​രി​ക്കെ മ​രി​ച്ച ചി​ത്ര​കാ​ര​നും വാ​ദ്യ​ക​ലാ​കാ​ര​നു​മാ​ണ് കോ​ഴി​ക്കോ​ട് മാ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​ന​ന്ദ്. ചെ​റു​പ്പ ചേ​റാ​ടി തി​യ​റ്റേ​ഴ്സ് അ​ധ്യ​ക്ഷ​ൻ, ബാ​ങ്ക് മെ​ൻ​സ് ക്ല​ബ് ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.


ആ​ന​ന്ദി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്കാ​രം. സ​മ​ർ​പ്പ​ണം ഒ​ന്നി​നു രാ​വി​ലെ 11.30ന് ​വ​യ​നാ​ട് പ്ര​വ​ർ​ത്ത​ക​നും ച​ല​ച്ചി​ത്ര​ന​ട​നു​മാ​യ എം.​എ. സേ​വ്യ​ർ ന​ട​ത്തും. അ​ജി​ത ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ദ്മ​ശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ, സ​ലാം ക​ൽ​പ്പ​റ്റ, മു​ഹ​മ്മ​ദ് ഫെ​ബി​ൻ, ജേ​ക്ക​ബ് മേ​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.