പകർച്ചവ്യാധി പ്രതിരോധം: ചെന്നലോടിൽ ശുചീകരണം നടത്തി
1424418
Thursday, May 23, 2024 6:03 AM IST
തരിയോട്: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തരിയോട് പഞ്ചായത്തിലെ ചെന്നലോടിൽ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തി. സിനിമാതാരം എറിക് സക്കരിയ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
ഹെൽത്ത് സൂപ്പർവൈസർ എം.ബി. മുരളി മുഖ്യപ്രഭാഷണം നടത്തി. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, വ്യാപാരി പ്രതിനിധി എ.ഡി. ഡേവിഡ്, സാഹിറ അഷറഫ്, ഷീന ഗോപാലൻ, എച്ച്. ഷിബു എന്നിവർ പ്രസംഗിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് വി. സേനൻ സ്വാഗതവും ആശാവർക്കർ ലിസി എബി നന്ദിയും പറഞ്ഞു.
ആരോഗ്യ പ്രവർത്തകർ, വാർഡ് വികസന സമിതി, ഹരിതകർമ സേന, ആരോഗ്യ ശുചിത്വ കമ്മിറ്റി എന്നിവയിലെ അംഗങ്ങൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശവാസികൾക്കു ബോധവത്കരണം നൽകി.