നഴ്സറി ഗ്രാമം പദ്ധതിയുമായി നെൻമേനി പഞ്ചായത്ത്
1397042
Sunday, March 3, 2024 5:25 AM IST
കൽപ്പറ്റ: പൂക്കൾ നിറഞ്ഞ ഗ്രാമം എന്ന ആശയവുമായി നെൻമേനി പഞ്ചായത്തിൽ നഴ്സറി ഗ്രാമം പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജയ മുരളി, വി.ടി. ബേബി, സുജാത ഹരിദാസ്, പഞ്ചായത്തംഗങ്ങളായ ഷമീർ മാളിക, ബിജു ഇടയനാൽ, കെ.വി. ശശി, ഉഷ വേലായുധൻ, ദീപ ബാബു, കൃഷി ഓഫീസർ അനുപമ കൃഷ്ണൻ, കാർഷിക ഗവേഷണ കേന്ദ്രം മുൻ എഡിആർ പ്രഫ.പി. രാജേന്ദ്രൻ, ജാൻസി ബെന്നി എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 12 നഴ്സറി തുടങ്ങി.
പൂച്ചെടികളുടെയും ഫലവൃക്ഷത്തൈകളുടെയും ഉത്പാദനം, ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, പരിപാലനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകിയ വനിതകളുടെ നേതൃത്വത്തിലാണ് നഴ്സറികളുടെ നടത്തിപ്പ്.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നഴ്സറികൾക്ക് ആവശ്യമായ ചെടികൾ മൊത്തവിലയിൽ നെൻമേനിയിലെ നഴ്സറികളിൽ ലഭ്യമാക്കും. വരും വർഷങ്ങളിൽ കൂടുതൽ നഴ്സറികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.