സിദ്ധാർഥന്റെ മരണം: കൊലപാതകികളെ അറസ്റ്റ് ചെയ്യണം: യൂത്ത് കോണ്ഗ്രസ്
1396327
Thursday, February 29, 2024 5:18 AM IST
വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ജില്ലാ പ്രസിഡന്റ് അമൽ ജോയി മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു. കൊലപാതകികളെ സംരക്ഷിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നതെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോണ്ഗ്രസ് മുന്നറിയിപ്പ് നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് കെ. നിത, കെഎസ്യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോഗുൽദാസ്, ജില്ലാ സെക്രട്ടറി ജിനു കോളിയാടി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോതിഷ് കുമാർ, ആൽഫിൻ അന്പാറയിൽ, വി.സി. വിനീഷ്, ആഷിക്ക് വൈത്തിരി, വിഷ്ണു മേപ്പാടി, ആഷിർ വെങ്ങപ്പള്ളി, റിഷാദ് പെഴുത്തന, അനീഷ് വൈത്തിരി, ഷഹീർ വൈത്തിരി, ആനന്ദ് ജോസ് എന്നിവർ നേതൃത്വം നൽകി.
കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന്
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷവിദ്യാർഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കലാലയങ്ങളിൽ പഠിക്കാൻ വിടുന്നവർ രാഷ്ട്രീയ ഭരണകൂട സംരക്ഷണത്തോടെ നടപ്പിലാക്കുന്ന മരണവാറണ്ടുകൾക്കെതിരേ പൊതുജനമനസാക്ഷി പ്രതികരിക്കണമെന്നും സംരക്ഷണം നൽകുന്നവരെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ യുടെ ഗുണ്ടാ മുഖം ഒരിക്കൽകൂടി വ്യക്തമായതായി യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.
ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ബിനുമാങ്കൂട്ടം, സലീം താഴത്തൂർ, ഒ.ജെ. മാത്യു, കെ.കെ. രാജേന്ദ്രൻ, കെ. പത്മനാഭൻ, ഏബ്രഹാം കെ. മാത്യു, പി. വിനോദ് കുമാർ, വിനോദ് തോട്ടത്തിൽ, സന്ധ്യ ലിഷു, ഡോ. സീനതോമസ്, സി.എസ്. പ്രഭാകരൻ, വയനാട് സക്കറിയാസ്, ബാബു പിണ്ടിപ്പുഴ, വി.ജെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.