വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ പ്ര​മേ​യം പാ​സാ​ക്കി സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന ദേ​വാ​ല​യം
Saturday, February 17, 2024 6:07 AM IST
പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന ദേ​വാ​ല​യം. വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി ജ​ന​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും കൈ​കൊ​ള്ളാ​ത്ത വ​നം വ​കു​പ്പി​നെ​തി​രെ​യും കേ​ര​ള സ​ർ​ക്കാ​രി​നെ​തി​രെ​യും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.

പു​ൽ​പ്പ​ള്ളി പാ​ക്ക​ത്തു ജോ​ലി​ക്കു പോ​ക​വേ കാ​ട്ടാ​ന​യു​ടെ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ പോ​ൾ വെ​ള്ള​ച്ചാ​ലി​നും കു​ടും​ബ​ത്തി​നും നാ​ടി​നും നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ.​പി.​സി. പൗ​ലോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ഷി​നോ​ജ് പു​ന്ന​ശേ​രി​ൽ, ട്ര​സ്റ്റി റോ​യ് കൂ​രു​വേ​ലി​ൽ, സെ​ക്ര​ട്ട​റി സോ​ബി​ൻ നൂ​നൂ​റ്റി​ൽ, ജോ. ​സെ​ക്ര​ട്ട​റി ജോ​ബി​ഷ് ഇ​ട​കു​ഴി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.