എൻഎബിഎച്ച് കേന്ദ്ര സംഘം സന്ദർശനം നടത്തി
1338908
Thursday, September 28, 2023 1:20 AM IST
കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിലെ പുതുശേരി ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സംഘം സെന്ററിൽ സന്ദർശനം നടത്തി.
അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഒൗഷധ ഗുണമേൻമ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരം സംഘം വിലയിരുത്തി. നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ.ടി. ശാന്തിനി വെൽനെസ് സെന്ററിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിവരണം നൽകി. എൻഎബിഎച്ച് പ്രതിനിധി ഡോ.പി.പി. രാജന്റെ നേതൃത്വത്തിൽ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.
വാർഡ് അംഗം സിനി തോമസ്, നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക് പ്രോഗ്രാം മാനേജർ ഡോ.അനീന പി. ത്യാഗരാജ്, എൻഎബിഎച്ച് ഫെസിലിറ്റേറ്റർ ഡോ.ജിതിൻ ഒൗസേപ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, യോഗ ഇൻസ്ട്രക്ടർ സതിദേവി, ഡോ.ജനിത, ആശുപത്രി ജീവനക്കാരായ വി. സുകുമാരൻ, കെ.കെ. കുഞ്ഞാമൻ, സി.കെ. ഭാസ്കരൻ, ആശ വർക്കർമാർ, എച്ച്എംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.