കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 11, 2023 7:15 AM IST
ക​ൽ​പ്പ​റ്റ: കു​വൈ​റ്റ് വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​കി​ര​ണ്‍-2023 പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത 130 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും വി​ദ്യാ​കി​ര​ണ്‍ ക​ണ്‍​വീ​ന​റു​മാ​യ റോ​യി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ബി പോ​ൾ, മി​നി കൃ​ഷ്ണ, ജോ​ജോ ചാ​ക്കോ, ജ​സ്ന മ​ൻ​സൂ​ർ, മേ​ഴ്സി കു​ഞ്ഞു​മോ​ൾ, ലെ​നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ല​ളി​ത സം​ഗീ​ത​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ പെ​രി​ക്ക​ല്ലൂ​രി​ലെ എ​യ്ഞ്ച​ലീ​ന റം​സി​യെ അ​നു​മോ​ദി​ച്ചു. അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് റം​സി ജോ​ണ്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ജേ​ഷ് സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.