കോ​ഴി​ഫാ​മി​നെ​തി​രാ​യ പ​രാ​തി വി​ഫ​ലം; ക​ർ​ഷ​ക​ൻ തെ​ങ്ങി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി
Wednesday, June 7, 2023 12:06 AM IST
പു​ൽ​പ്പ​ള്ളി: വീ​ടി​നു സ​മീ​പം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി ഫാ​മി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ൻ തെ​ങ്ങി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി. മു​ള്ള​ൻ​കൊ​ല്ലി പെ​രി​ക്ക​ല്ലൂ​ർ മൂ​ന്നു​പാ​ലം ച​ന്ദ്ര​ൻ​പു​ര​യ്ക്ക​ൽ മോ​ഹ​ന​നാ​ണ് വീ​ട്ടു​വ​ള​പ്പി​ലെ 70 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള തെ​ങ്ങി​ൽ ക​യ​റി ക​ഴു​ത്തി​ൽ കു​രു​ക്കി​ട്ട് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് മോ​ഹ​ന​ൻ തെ​ങ്ങി​ൽ ക​യ​റി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി-​ര​ക്ഷാ​സേ​ന​യും പോ​ലീ​സും അ​നു​ന​യി​പ്പി​ച്ചു താ​ഴെ​യി​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് അ​ഗ്നി-​ര​ക്ഷാ​സേ​ന തെ​ങ്ങി​ൻ​ചു​വ​ട്ടി​ൽ വ​ല വി​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ മോ​ഹ​ന​നു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു.
പ്ര​ശ്ന​ത്തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​മെ​ന്ന് മോ​ഹ​ന​ന്‍റെ ഭാ​ര്യ​ക്കു രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​കി. ഇ​തോ​ടെ​യാ​ണ് മോ​ഹ​ന​ൻ താ​ഴെ​യി​റ​ങ്ങി​യ​ത്. കോ​ഴി​ഫാ​മി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​പ്പോ​ഴാ​ണ് മോ​ഹ​ന​ൻ പ​ഞ്ചാ​യ​ത്തി​ല​ട​ക്കം പ​രാ​തി ന​ൽ​കി​യ​ത്.
കോ​ഴി​ഫാം 25 അ​ടി ഉ​യ​ര​ത്തി​ൽ ടി​ൻ ഷീ​റ്റി​നു മ​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ലെ മു​ഖ്യ ആ​വ​ശ്യം. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​നു​പോ​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ അ​റ്റ​കൈ പ്ര​യോ​ഗം. പ്ര​ശ്ന​ത്തി​നു താ​ത്കാ​ലി​ല പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ 10 ദി​വ​സ​ത്തേ​ക്ക് കോ​ഴി​ഫാ​മി​ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി.