ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ബിഎസ്എൻഎല്ലുമായി കരാറിൽ ഒപ്പുവച്ചു
1299348
Friday, June 2, 2023 12:14 AM IST
മേപ്പാടി: ജില്ലയിലെ ബിഎസ്എൻഎൽ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും പൂർണ ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
മെഡിക്കൽ കോളജിൽ നിലവിൽ ലഭ്യമായ സൂപ്പർ സ്പെഷാലിറ്റി അടക്കമുള്ള എല്ലാ വിഭാഗങ്ങളിലെയും സർജറി അടക്കമുള്ള ചികിത്സകൾ ഈ സ്കീമിൽ ജീവനക്കാർക്ക് ജൂണ്‍ ഒന്നുമുതൽ ലഭ്യമാകും.
ജീവനക്കാരും ആശ്രിതരുമായി ഏകദേശം 5000 ത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബിഎസ്എൻഎൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിനുവേണ്ടി അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, ഇൻഷ്വറൻസ് വിഭാഗം മാനേജർ വിനൂപ് നാഥ് എന്നിവരും ബിഎസ്എൻഎല്ലിനുവേണ്ടി ഡെപ്യൂട്ടി ജനറൽ മാനേജർ എൻ. മഞ്ജുനാഥ എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 8111881178.