വി​ക​സ​ന പ​ദ്ധ​തി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ പ​രി​ശോ​ധി​ച്ചു
Thursday, March 30, 2023 12:15 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​സി​ന​ഗു​ഡി, മു​തു​മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ എ​സ്പി അ​മൃ​ത് പ​രി​ശോ​ധി​ച്ചു. മ​സി​ന​ഗു​ഡി ല​ക്ഷ്മി ന​ഗ​റി​ലെ ന​ട​പ്പാ​ത, ആ​ന​പ്പാ​ടി​യി​ലെ വീ​ടു​ക​ൾ, മു​തു​മ​ല പ​ഞ്ചാ​യ​ത്തി​ലെ ലൈ​റ്റ്പാ​ടി അ​ഴു​ക്കു​ചാ​ൽ, വീ​ടു​ക​ൾ, തെ​പ്പ​ക്കാ​ട് പാ​ലം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വൃ​ത്തി പു​രോ​ഗ​തി​യാ​ണ് പ​രി​ശോ​ധി​ച്ച​ത്.​ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ മു​ഹ​മ്മ​ദ് ഖു​ദ്റ​ത്തു​ള്ള, പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ​ർ കു​ഴ​ന്ത​രാ​ജ് തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.