ബൈക്ക് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
1281964
Wednesday, March 29, 2023 12:26 AM IST
മുക്കം: നിയന്ത്രണംവിട്ട് പുഴയിലേക്കു തെറിച്ച ബൈക്ക് വള്ളിക്കെട്ടിൽ കുരുങ്ങി നിന്നു. റോഡിലേക്കു തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.10 ന് കക്കാട് മാളിയേക്കൽ വളവിലായിരുന്നു അപകടം.
മുക്കം ഭാഗത്തുനിന്നു വരികയായിരുന്ന ബൈക്കാണ് മതിലിൽ തട്ടി നിയന്ത്രണം വിട്ട് മറുഭാഗത്തെ പുഴയിലേക്കു തെറിച്ചത്. കൈവരിയിൽ തട്ടി യാത്രക്കാരനായ യുവാവ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതുവഴി വന്ന വാഹനത്തിൽ നാട്ടുകാർ യുവാവിനെ ഉടനെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.