രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത; യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Tuesday, March 28, 2023 12:14 AM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദ് ചെ​യ്ത് കൊ​ണ്ട് ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്ത ന​രേ​ന്ദ്ര മോ​ദി​യു​ടെ ഫാ​സി​സ​ത്തി​നെ​തി​രേ ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
വ​യ​നാ​ട്ടു​കാ​ർ എ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ വ​യ​നാ​ട്ടു​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​വും അം​ഗീ​കാ​ര​വു​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. യു​ഡി​എ​ഫ് സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ നാ​ളെ നാ​ലി​ന് പ​ഞ്ചാ​യ​ത്ത​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും.
ഏ​പ്രി​ൽ ഒ​ന്നി​ന് രാ​വി​ലെ 10 ന് ​ക​ൽ​പ്പ​റ്റ ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. യു​ഡി​എ​ഫ് ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും.
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി, എം.​എ. ജോ​സ​ഫ്, പി.​പി. ആ​ലി, വി.​എ. മ​ജീ​ദ്, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ടി. ​മു​ഹ​മ്മ​ദ്, എ​ൻ.​കെ. റ​ഷീ​ദ്, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി.​കെ. അ​സ്മ​ത്ത്, പ്ര​വീ​ണ്‍ ത​ങ്ക​പ്പ​ൻ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, കെ. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, സി.​ജെ. വ​ർ​ക്കി, ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ, മു​ഹ​മ്മ​ദ് തെ​ക്കേ​ട​ത്ത്, വി​നോ​ദ്കു​മാ​ർ, കെ.​എ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.