ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 28, 2023 12:14 AM IST
ക​ൽ​പ്പ​റ്റ: എം​എ​സ്എ​സ് (മു​സ്‌​ലിം സ​ർ​വീ​സ് സൊ​സൈ​റ്റി) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റി ഫ​ണ്ടും(​പി​യു​എ​ഫ്) ജി​ല്ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി നാ​ല് ല​ക്ഷം ചെ​ല​വ​ഴി​ച്ച് ജി​ല്ലാ ആ​സ്ഥാ​ന​മാ​യ ക​ൽ​പ്പ​റ്റ സി​വി​ൽ സ്റ്റേ​ഷ​നു മു​ന്പി​ൽ നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം എം​എ​സ്എ​സ് പൊ​യി​ലൂ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്സ് ചെ​യ​ർ​മാ​ൻ സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ് സാ​ഹി​ബ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. ഇ​ബ്രാ​ഹിം പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി. ​മ​ണി, പി. ​കു​ഞ്ഞു​ട്ടി, പ​ന​മ​രം പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​അ​ജി​ത്, എം​എ​സ്എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പാ​റ​ക്ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം​എ​സ്എ​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. അ​ബ്ദു​ൾ അ​സീ​സ്, സി.​എ​ച്ച്. ഹ​മീ​ദ്, യു.​എ. അ​ബ്ദു​ൾ മ​നാ​ഫ്, കെ.​എം. ബ​ഷീ​ർ, പി. ​സു​ബൈ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​കെ. സ​ലാം, ത​ലോ​ട​ൽ ചെ​യ​ർ​മാ​ൻ സി.​കെ. ഉ​മ്മ​ർ, ക​ണ്‍​വീ​ന​ർ സ​ലീം അ​റ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.