വ​ള്ളി​യൂ​ർ​ക്കാ​വ് മ​ഹോ​ത്സ​വ​​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി
Tuesday, March 28, 2023 12:14 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ന് വൈ​കു​ന്ന​രം ആ​റ് മു​ത​ൽ പ​ന​മ​രം ഭാ​ഗ​ത്ത് നി​ന്ന് മാ​ന​ന്ത​വാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഹെ​വി, മീ​ഡി​യം, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ കൊ​യി​ലേ​രി റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​തെ നാ​ലാം മൈ​ൽ വ​ഴി പോ​ക​ണം.
മാ​ന​ന്ത​വാ​ടി ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ കൊ​യി​ലേ​രി പാ​ലം ക​യ​റി ക​മ്മ​ന, പ​രു​വ​ക വ​ഴി മാ​ന​ന്ത​വാ​ടി ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ന​ന്ത​വാ​ടി മൈ​സൂ​ർ റോ​ഡി​ലൂ​ടെ ചെ​റ്റ​പ്പാ​ലം ബൈ​പാ​സ് വ​ഴി വ​ള്ളി​യൂ​ർ​ക്കാ​വി​ൽ എ​ത്തി​ച്ചേ​രു​ക​യും ആ​റാ​ട്ടു​ത​റ വ​ഴി മാ​ന​ന്ത​വാ​ടി ടൗ​ണി​ലേ​യ്ക്ക് തി​രി​ച്ച് പോ​കു​ക​യും വേ​ണം.
മൈ​സൂ​ർ, കാ​ട്ടി​ക്കു​ളം, തോ​ൽ​പ്പെ​ട്ടി, ബാ​വ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ കൊ​യി​ലേ​രി പ​യ്യ​ന്പ​ള്ളി റോ​ഡി​ലൂ​ടെ പോ​ക​ണം. പ​ന​മ​രം ഭാ​ഗ​ത്ത് നി​ന്ന് വ​ള്ളി​യൂ​ർ​ക്കാ​വ്, കൊ​യി​ലേ​രി ഭാ​ഗ​ങ്ങ​ളി​ൽ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ വാ​ഹ​ന​ങ്ങ​ളും നാ​ലാം മൈ​ൽ വ​ഴി മാ​ന​ന്ത​വാ​ടി ടൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം.
വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​നും വ​ള്ളി​യൂ​ർ​ക്കാ​വ് ബൈ​പാ​സ് ജം​ഗ്ഷ​നും പാ​ർ​ക്ക് ചെ​യ്യ​രു​ത്. വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ചെ​റ്റ​പ്പാ​ലം ബൈ​പാ​സ് വ​ഴി വ​ള്ളി​യൂ​ർ​ക്കാ​വി​ൽ എ​ത്തി​ച്ചേ​രു​ക​യും അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ന്‍റെ സ​മീ​പ​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ ആ​ളു​ക​ളെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്ത് ആ​റാ​ട്ടു​ത​റ വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​യ്ക്ക് തി​രി​ച്ച് പോ​ക​ണം.
ഉ​ത്സ​വ​ത്തി​നാ​യി വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴി​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യ പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.