ചെ​ന്പോ​ത്ത​റ ഗ്ര​ാമോ​ത്സ​വം ഏ​പ്രി​ലി​ൽ
Sunday, March 19, 2023 1:11 AM IST
ക​ൽ​പ്പ​റ്റ: ര​ണ്ടാ​മ​ത് ചെ​ന്പോ​ത്ത​റ ഗ്രാ​മോ​ത്സ​വം ഏ​പ്രി​ൽ 23 മു​ത​ൽ 30 വ​രെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. സു​ധാ​ക​ര​ൻ, എം. ​അ​ബ്ദു​ൾ റ​ഷീ​ദ്, പി.​എ. ഷ​മീ​ൽ, പി.​കെ. റ​ഷീ​ദ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 21-ാം വാ​ർ​ഡും 22-ാം വാ​ർ​ഡി​ന്‍റെ ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചെ​ന്പോ​ത്ത​റ ഗ്രാ​മം. ചെ​ന്പോ​ത്ത​റ ഗ്രാ​മോ​ത്സ​വം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണ് ഗ്രാ​മോ​ത്സ​വ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

2019ലാ​യി​രു​ന്നു പ്ര​ഥ​മ ഗ്രാ​മോ​ത്സ​വം. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഗ്രാ​മീ​ണ​രു​ടെ ഉ​ന്ന​മ​നം മു​ൻ​നി​ർ​ത്തി​യാ​ണ് ഗ്രാ​മോ​ത്സ​വം ന​ട​ത്തു​ന്ന​ത്. കൂ​ട്ട​യോ​ട്ടം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, ഘോ​ഷ​യാ​ത്ര, രോ​ഗി സ​ന്ദ​ർ​ശ​നം, വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ, കാ​ർ​ഷി​ക പ്ര​ദ​ർ​ശ​നം, സെ​മി​നാ​ർ, ഗോ​ത്ര ക​ലോ​ത്സ​വം, ഗാ​ന​മേ​ള, സ​മൂ​ഹ​സ​ദ്യ തു​ട​ങ്ങി​യ​വ ഗ്രാ​മോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ഗ്രാ​മോ​ത്സ​വം ലോ​ഗോ മു​ൻ ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത​യും സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​റും നി​ർ​വ​ഹി​ച്ച​താ​യി സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഗ്രാ​മോ​ത്സ​വം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​തി​ന​കം ന​ട​ത്തി​യ​ത്. പ​ത്ത് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് സ്ഥ​ലം ന​ൽ​കി. പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ ഒ​രു കു​ടും​ബ​ത്തി​ന്‍റെ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി. ഗ്രാ​മ​വാ​സി​ക​ൾ​ക്കാ​യി ക​ളി​സ്ഥ​ലം ത​യാ​റാ​ക്കി. സം​സ്കാ​രി​ക നി​ല​യ​ത്തി​നാ​യി സ്ഥ​ലം വാ​ങ്ങി. കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന ഒ​രു പ്ര​ദേ​ശ​ത്ത് കു​ളം നി​ർ​മാ​ണ​ത്തി​ന് ഭൂ​മി സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.