ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടറെ കൈയേറ്റം ചെയ്തതായി പരാതി
1278433
Friday, March 17, 2023 11:39 PM IST
സുൽത്താൻ ബത്തേരി: ജീവനക്കാരിയുടെ ഭാർത്താവ് ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടറെ കൈയേറ്റം ചെയ്തതായി പരാതി. നൂൽപ്പുഴ കുടുംബക്ഷേമ കേന്ദ്രത്തിലെ ഡോ.ദാഹർ മുഹമ്മദിനെ കൈയേറ്റം ചെയ്തതായാണ് പരാതി. ആശുപത്രികൾക്കും ഡോക്ടർമാർക്കുമെതിരായ അതിക്രമങ്ങൾക്കെതിരേ ഐഎംഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മെഡിക്കൽ സമരം നടക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കൈയേറ്റത്തെത്തുടർന്നു ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ താലൂക്ക് ആശുപത്രിയിൽ ചികിത്സ നേടി. ജോലിയിൽ വീഴ്ച വരുത്തിയതിന് ജീവനക്കാരിയെ ഡോക്ടർ താക്കീതുചെയ്തിരുന്നു.
ഇതിലുള്ള വിരോധമാണ് കൈയേറ്റത്തിനു കാരണമെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു. അതേസമയം ഡോക്ടറുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ജിവനക്കാരിയുടെ ഭർത്താവ് അവകാശപ്പെട്ടു.