ജെഎസ് വിബിഎസ് വടക്കൻ മേഖല അധ്യാപക പരിശീലന ക്യാന്പ് നാളെ മീനങ്ങാടി കത്തീഡ്രലിൽ
1278430
Friday, March 17, 2023 11:38 PM IST
മീനങ്ങാടി: മലങ്കര യാക്കോബായ സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജെഎസ് വിബിഎസ് (ജാക്കൊബൈറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ സ്കൂൾ) വടക്കൻ മേഖലാ അധ്യാപക പരിശീലന ക്യാന്പ് നാളെ മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തും. മലബാർ, കോഴിക്കോട്, മംഗലാപുരം, ബംഗളൂരു ഭദ്രാസനങ്ങളിൽ നിന്നായി അധ്യാപകർ പങ്കെടുക്കുന്ന ക്യാന്പ് മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും.
നാളെ 10.25ന് കത്തീഡ്രൽ വികാരി ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ പതാക ഉയർത്തും. എംജെഎസ്എസ്എ (മലങ്കര ജാക്കൊബൈറ്റ് സിറിയൻ സണ്‍ഡേ സ്കൂൾ അസോസിയേഷൻ) ജനറൽ സെക്രട്ടറി ഷെവലിയർ എം.ജെ. മാർക്കോസ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.പി.സി. പൗലോസ് പുത്തൻപുരക്കൽ, എംജഐസ്എസ്എ. സെക്രട്ടറിമാരായ എൽദോ ഐസക്, റോയ് തോമസ്, ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ്, ട്രസ്റ്റി പി.പി. മത്തായിക്കുഞ്ഞ്, ഇൻസ്പെക്ടർ ഇ.പി. ബേബി, ഭദ്രാസന സെക്രട്ടറി പി.എഫ്. തങ്കച്ചൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ അനിൽ ജേക്കബ്, എം.വൈ. ജോർജ്, കോഴിക്കോട് ഭദ്രാസന ഡയറക്ടർ കെ.ടി. ബെന്നി എന്നിവർ പ്രസംഗിക്കും.
ക്യാന്പിനോടനുബന്ധിച്ച് സംഗീതപരിശീലനം, വിഷയാവതരണം എന്നിവ നടത്തും. ധ്യാനത്തിന് പി.എം. മാത്യു നേതൃത്വം നൽകും.