ജൽ ജീവൻ മിഷന്റെ പ്രചരണാർഥം നാടൻ പാട്ടും തെരുവുനാടകവും അവതരിപ്പിച്ചു
1278425
Friday, March 17, 2023 11:38 PM IST
കൽപ്പറ്റ: ജൽ ജീവൻമീഷൻ പദ്ധതിയിൽ സഹായ സംഘടനയായ സെന്റ് തോമസ് അസോസിയേഷൻ ഫോർ റൂറൽ (സ്റ്റാർസ്) സംഘടനയുടെ നേതൃത്വത്തിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജൽ ജീവൻ മിഷന്റെ പ്രചരണാർത്ഥം നാടൻ പാട്ടും തെരുവുനാടകവും അവതരിപ്പിച്ചു കൊണ്ടുള്ള കലാ ജാഥ നടത്തി. കലാ ജാഥയുടെ ഉദ്ഘാടനം പഞ്ചായത്തു വൈസ് പ്രസിഡന്റ് പി.എം. നാസർ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാർസ് കോഓർഡിനേറ്റർ ജോർജ് കൊല്ലിയിൽ, കലാജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ വാർഡു അംഗങ്ങളായ വി.കെ. ശിവദാസൻ, ശ്രീജ ജയപ്രകാശ്, എ.കെ. രാമൻ, അനിത എന്നിവർ പ്രസംഗിച്ചു. ഐഎസ്എ ടീം ലീഡീർ അനഘ പരിപാടികൾ കോഓർഡിനേറ്റു ചെയ്തു.