ജി​ല്ലാ ക​ള​ക്ട​റാ​യി ഡോ. ​രേ​ണു രാ​ജ് ചു​മ​ത​ല​യേ​റ്റു
Friday, March 17, 2023 12:07 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യു​ടെ 34-ാമ​ത് ക​ള​ക്ട​റാ​യി ഡോ. ​രേ​ണു രാ​ജ് ചു​മ​ത​ല​യേ​റ്റു. രാ​വി​ലെ 10 ന് ​ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ ഡോ. ​രേ​ണു രാ​ജി​നെ എ​ഡി​എം എ​ൻ.​ഐ. ഷാ​ജു​വും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. ജി​ല്ല​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ചു​മ​ത​ല​യേ​റ്റ ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ​ര​മാ​വ​ധി പ​രി​ശ്ര​മി​ക്കും. ആ​ദി​വാ​സി ക്ഷേ​മം, ആ​രോ​ഗ്യ രം​ഗ​ത്തെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ജി​ല്ല​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ല​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം വേ​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ക​ള​ക്ട​ർ ജി​ല്ല​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ ഓ​ഫീ​സു​ക​ളും സ​ന്ദ​ർ​ശി​ച്ചു.
എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ, ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ർ, തൃ​ശൂ​ർ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ, അ​ർ​ബ​ൻ അ​ഫേ​ഴ്സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.