മാ​ന​ന്ത​വാ​ടി ക്ഷീ​ര സം​ഘ​ത്തി​നു​ള്ള ആ​ദ​ര​വും കേ​ര​ള ബാ​ങ്ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും
Wednesday, February 8, 2023 11:45 PM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തെ മി​ക​ച്ച ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള്ള ഗോ​പാ​ൽ ര​ത്ന അ​വാ​ർ​ഡ് നേ​ടി​യ മാ​ന​ന്ത​വാ​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള​ള ആ​ദ​ര​വും പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കാ​യി കേ​ര​ള ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ത്തി.
കേ​ര​ള ബാ​ങ്ക് വ​യ​നാ​ട് സി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ത്തൂ​ർ​വ​യ​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി. ​ഗ​ഗാ​റി​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
മാ​ന​ന്ത​വാ​ടി ക്ഷീ​ര സം​ഘ​ത്തി​ന് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് പി.​ടി. ബി​ജു, എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ൽ ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ത​രി​യോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ​ൻ, ര​ണ്ടാം​സ്ഥാ​നം നേ​ടി​യ പൂ​താ​ടി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് വേ​ണ്ടി സെ​ക്ര​ട്ട​റി ബി​ജി വി​നോ​ദ്, മൂ​ന്നാം​സ്ഥാ​നം നേ​ടി​യ മ​ട​ക്കി​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വെ​ങ്കി​ട സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.
കേ​ര​ള ബാ​ങ്ക് റീ​ജ​ണ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​അ​ബ്ദു​ൾ മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ർ​ഡ് എ​ജി​എം വി. ​ജി​ഷ, എ​ൽ​ഡി​എം ബി​ബി​ൻ മോ​ഹ​ൻ, കേ​ര​ള ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ. ന​വ​നീ​ത് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ ജ​യ​രാ​ജ​ൻ ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ബാ​ബു സ്വാ​ഗ​ത​വും സീ​നി​യ​ർ മാ​നേ​ജ​ർ കെ.​കെ. റീ​ന ന​ന്ദി​യും പ​റ​ഞ്ഞു.