ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ​സ് പ്രോ​ഗ്രാം: സം​സ്ഥാ​ന​ത​ല പ്ര​തി​ഭ സം​ഗ​മം തു​ട​ങ്ങി
Tuesday, February 7, 2023 11:27 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഗി​ഫ്റ്റ​ഡ് ചി​ൽ​ഡ്ര​ൻ​സ് പോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് ദി​വ​സ​ത്തെ സം​സ്ഥാ​ന​ത​ല പ്ര​തി​ഭ സം​ഗ​മം ബ​ത്തേ​രി അ​ധ്യാ​പ​ക ഭ​വ​നി​ൽ ആ​രം​ഭി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.
ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ജീ​വ​ൻ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ഡി​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ന്തോ​ഷ്, പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ദീ​പ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ. ​ശ​ശി പ്ര​ഭ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​കെ. അ​ബ്ബാ​സ് അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​എ​സ്എ​സ്‌​സി ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. ഐ​എ​സ്ആ​ർ​ഒ റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ. ​ജ​യ​റാം സ്പെ​യ്സ് വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​ഹു​മു​ഖ പ്ര​തി​ഭ​യെ പോ​ഷി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന സെ​ഷ​നു​ക​ളാ​ണ് നാ​ല് ദി​വ​സ​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. സം​ഗ​മം നാ​ളെ സ​മാ​പി​ക്കും.