ക​ടു​വ വേ​ലി​യി​ൽ കു​ടു​ങ്ങി ച​ത്ത​തി​ന് സ്ഥ​ലം ഉ​ട​മ​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Monday, February 6, 2023 11:58 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​കു​ത്തി​യി​ൽ ക​ടു​വ വേ​ലി​യി​ൽ കു​ടു​ങ്ങി ച​ത്ത​തി​ന് സ്ഥ​ലം ഉ​ട​മ പ​ള്ളി​യാ​ലി​ൽ മു​ഹ​മ്മ​ദി​നെ​തി​രേ കേ​സെ​ടു​ക്കാ​നു​ള്ള വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ പ്ര​തി​ഷേ​ധി​ച്ചു. ശാ​രീ​രി​ക​മാ​യ പ്ര​യാ​സ​ങ്ങ​ള​നു​ഭ​വി​ച്ചു നി​വ​ർ​ന്നു ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വീ​ട്ടി​ൽ ക​ഴി​യു​ന്ന മു​ഹ​മ്മ​ദ് കി​ട​പ്പു​രോ​ഗി​യാ​ണ്.
അ​ങ്ങ​നെ​യൊ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത് നീ​തി ബോ​ധ​മി​ല്ലാ​ത്ത ക്രൂ​ര​ത​യാ​ണ്. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ബി​ല്ലി​ഗ്രാ​ഹം, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു എ​ന്നി​വ​രോ​ടൊ​പ്പം രോ​ഗി​യാ​യി വീ​ട്ടി​ൽ ക​ഴി​യു​ന്ന മു​ഹ​മ്മ​ദി​നെ സ​ന്ദ​ർ​ശി​ച്ചു സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കി.
ദ്രോ​ഹ​ക​ര​മാ​യ ഈ ​ന​ട​പ​ടി​യ്ക്കെ​തി​രേ സ​ർ​ക്കാ​രി​ൽ ആ​വ​ശ്യ​മാ​യ​വ ചെ​യ്യാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും ഉ​റു​പ്പു ന​ൽ​കി.
വ​നം വ​കു​പ്പിന്‍റെ ന​ട​പ​ടി
മ​നു​ഷ്യ​ത്വ​ര​ഹി​ത​മെ​ന്ന്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ന്പ​ല​വ​യ​ലി​ലെ പൊ​ൻ​മു​ടി​കോ​ട്ട​യി​ൽ കൃ​ഷി​യി​ട​ത്തി​ൽ ക​ടു​വ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വ​നം വ​കു​പ്പ് ക​ർ​ഷ​ക​നെ​തി​രേ​യെ​ടു​ത്ത കേ​സ് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്ന് സ്വ​ത​ന്ത്ര​ക​ർ​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പാ​ർ​ക്കി​ൻ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​യാ​സ​പ്പെ​ട്ട് ക​ഴി​യു​ന്ന പാ​ടി​പ്പ​റ​ന്പ് മു​ഹ​മ്മ​ദ് എ​ന്ന മാ​നു​വി​നെ​തി​രെ​യാ​ണ് വ​നം വ​കു​പ്പ് കേ​സെ​ടു​ത്ത​ത്. മു​ഹ​മ്മ​ദ് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തു​പോ​ലും പ​ര​സ​ഹാ​യ​ത്തോ​ടെ​യാ​ണ്. മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ന്‍റെ വീ​ട്ടു​പ​റ​ന്പി​ലെ മ​ണ്ണി​ൽ ച​വി​ട്ടി​യി​ട്ട്.
മു​ഹ​മ്മ​ദ് കു​ടു​ക്കു വ​ച്ചു ക​ടു​വ​യെ കെ​ണി​യി​ൽ പെ​ടു​ത്തി​യെ​ന്നാ​ണ് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. ക​ടു​വ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് യ​ഥാ​ർ​ത്ഥ​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​രം രോ​ഗി​യും വൃ​ദ്ധ​നു​മാ​യ മു​ഹ​മ്മ​ദി​നെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​ണ് വ​നം വ​കു​പ്പ് ചെ​യ്ത​ത്. സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ​ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൾ അ​സീ​സ്, സെ​ക്ര​ട്ട​റി ഹം​സ ഹാ​ജി ക​ല്ലി​ടു​ന്പ​ൻ, ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് അ​ന്പ​ല​വ​യ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ് വേ​ങ്ങൂ​ർ, ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം തൈ​തൊ​ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ർ, ഷം​സു​ദ്ദീ​ൻ ബി​ത​ർ​ക്കാ​ട് എ​ന്നി​വ​രാ​ണ് മു​ഹ​മ്മ​ദി​നെ സ​ന്ദ​ർ​ശി​ച്ച​ത്.