സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റ്: കോണ്ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി
1264949
Saturday, February 4, 2023 11:41 PM IST
കൽപ്പറ്റ: സംസ്ഥാന ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കുന്നതും സാധാരണക്കാരുടെ നടുവൊടിക്കുന്നതുമാണെന്ന് കോണ്ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി. ചുരം ബദൽ പാത, മെഡിക്കൽ കോളജ്, തുരങ്ക പാത, വന്യമൃഗ ശല്യം തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള പദ്ധതികൾക്കുപോലും തുക വകയിരുത്താത്തത് വയനാടൻ ജനതയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയില്ലായ്മയാണ് പ്രകടമാക്കുന്നതെന്നു യോഗം കുറ്റപ്പെടുത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് മാണി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പി.കെ. ജയലക്ഷ്മി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, പി. ശോഭനകുമാരി, എം.വി. രാജൻ, എ.എ. വർഗീസ്, ഷാജി വട്ടത്തറ, ജോണി നന്നാട്ട്, എം.എം. ജോസ്, രാജൻ അരിമുള, കെ. പോൾ, സുരേഷ്ബാബു വാളൽ, ബേബി പുന്നക്കൽ, ശിവദാസൻ, എം.വി. ജോണ്, സണ്ണി, പ്രസാദ് കണിയാന്പറ്റ, മുരളി, ഒ.ജെ. മാത്യു, ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.