തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന; എ​ഐ​ടി​യു​സി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, February 3, 2023 12:08 AM IST
ക​ൽ​പ്പ​റ്റ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​ന്പ​ളം പു​തു​ക്കി നി​ശ്ച​യി​ച്ച ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നി​ച്ചു. ജ​നു​വ​രി ഒ​ന്നു മു​ത​ൽ പു​തു​ക്കി​യ ശ​ന്പ​ളം ല​ഭി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹ​ത ഉ​ണ്ട്. തോ​ട്ടം ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ വേ​ത​ന വ​ർ​ധ​ന ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ല. ഇ​രു​പ​ത് രൂ​പ വ​ർ​ധി​പ്പി​ക്കാ​മെ​ന്ന ഉ​ട​മ​ക​ളു​ടെ നി​ർ​ദേ​ശം തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ ത​ള​ളി. മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കാ​നും ഉ​ട​മ​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല.
തൊ​ഴി​ൽ, വ്യ​വ​സാ​യ മ​ന്ത്രി​മാ​രു​ടെ മു​ന്പാ​കെ വേ​ത​ന വ​ർ​ധ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തി പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് 20ന് ​ലേ​ബ​ർ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. മാ​ർ​ച്ചി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം പ​തി​നൊ​ന്നി​ന് ജി​ല്ല​യി​ൽ പ്ര​ചാ​ര​ണ വാ​ഹ​ന​ജാ​ഥ ന​ട​ത്തും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ ചെ​റു​ക​ര, സെ​ക്ര​ട്ട​റി പി.​കെ. മൂ​ർ​ത്തി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സ്റ്റാ​ൻ​ലി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​യൂ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.