ഗൂ​ഡ​ല്ലൂ​രി​ൽ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്നു
Wednesday, February 1, 2023 11:36 PM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി, ഗൂ​ഡ​ല്ലൂ​ർ-​നാ​ടു​കാ​ണി-​ചേ​ര​ന്പാ​ടി പാ​ത​ക​ളി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്നു. ഒ​രാ​ഴ്ച മു​ന്പ് സ്ഥാ​പി​ച്ച ബ്രേ​ക്ക​റു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ൻ​ലി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് വ​നം വ​കു​പ്പ് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ച്ച​ത്. ബ്രേ​ക്ക​റു​ക​ൾ​ക്കു സ​മീ​പം ബോ​ർ​ഡു​ക​ൾ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ബ്രേ​ക്ക​റു​ക​ൾ സ്ഥാ​പി​ച്ച​തി​നു പി​ന്നാ​ലെ റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ട​ന്ത​റ​യി​ൽ സ്പീ​ഡ് ബ്രേ​ക്ക​റി​ൽ ക​യ​റി​യി​റ​ങ്ങി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വ​യ​നാ​ട് തൊ​ണ്ട​ർ​നാ​ട് നെ​ല്ലേ​രി കി​ഴ​ക്കേ​കു​ടി​യി​ൽ ബേ​ബി​യു​ടെ മ​ക​ൻ ജി​ബി​ൻ (26) മ​രി​ച്ചു.
സ​ഹോ​ദ​ര​ൻ ജോ​ബി​ന് (22) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​തേ​ത്തു​ട​ർ​ന്നു പാ​ട​ന്ത​റ​യി​ലെ ര​ണ്ട് സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബ്രേ​ക്ക​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വാ​യ​ത്.