വന്യജീവി ശല്യം: നിയമനിർമാണം നടത്തണമെന്ന് ലോയേഴ്സ് യൂണിയൻ
1263506
Tuesday, January 31, 2023 12:00 AM IST
സുൽത്താൻ ബത്തേരി: ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കാൻ പ്രൊട്ടക്ഷൻ ഫ്രം വൈൽഡ് ലൈഫ് ആക്ട് ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് അഡ്വ.സി.പി. സുധാകരപ്രസാദ് നഗറിൽ(ഡയറ്റ് ഹാൾ) ചേർന്ന ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൗരൻമാരുടെ അറിയാനുള്ള അവകാശത്തെ തകർത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ചു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രഫ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ച ഫിദ ഫാത്തിമയ്ക്ക് മന്ത്രി ഉപഹാരം നൽകി. അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ അഡ്വ.പി. ജയരാജൻ ജയപ്രകാശ്, അഡ്വ.ഇ.കെ. നാരായണൻ അഡ്വ.രാജേന്ദ്രൻ, അഡ്വ.കെ.ഡി. ബാബു എന്നിവർ പ്രസംഗിച്ചു. ഭരണഘടനയും ഫെഡറലിസവും എന്ന വിഷയത്തിൽ സെമിനാർ നടന്നു.