നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി സ്വാ​ശ്രയ​സം​ഘം
Tuesday, January 31, 2023 12:00 AM IST
മാ​ന​ന്ത​വാ​ടി: നെ​ൽ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി തോ​ണി​ച്ചാ​ൽ യു​വ​ജ​ന സ്വാ​ശ്ര​യ സം​ഘം. തു​ട​ർ​ച്ച​യാ​യി പ​ത്താം വ​ർ​ഷ​മാ​ണ് നെ​ൽ​കൃ​ഷി ചെ​യ്ത് സം​ഘം മാ​തൃ​ക​യാ​കു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ർ​ഷ​ക​ർ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, അ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന 16 അം​ഗ സം​ഘം വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ഈ ​കൂ​ട്ടാ​യ്മ സ​ജീ​വ​മാ​ണ്. 10 വ​ർ​ഷ​മാ​യി ജ​ന​കീ​യ നെ​ൽ​കൃ​ഷി​യും വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ തു​ട​രു​ന്നു​ണ്ട്. തോ​ണി​ച്ചാ​ൽ കാ​വ​റ്റ​യി​ൽ പി.​പി. ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ എ​ട്ട് ഏ​ക്ക​ർ വ​യ​ലി​ലാ​ണ് കു​ള്ള​ൻ​തൊ​ണ്ടി വി​ത്ത് ഉ​പ​യോ​ഗി​ച്ച് ഈ ​വ​ർ​ഷം കൃ​ഷി ചെ​യ്ത​ത്.
ഈ ​വ​ർ​ഷം മു​ത​ൽ പ​ച്ച​ക്ക​റി കൃ​ഷി പു​നഃ​രാ​രം​ഭി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. കൊ​യ്ത്തു​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാം​ഗ​മാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഇ. ​ദി​നേ​ശ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബ്ലോ​ക്ക് അം​ഗം ഇ​ന്ദി​ര പ്രേ​മ​ച​ന്ദ്ര​ൻ ഉ​പ​ഹാ​രം ന​ൽ​കി. കൃ​ഷി ഓ​ഫീ​സ​ർ ര​ജ​നി, പി.​പി. ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ, ഷീ​ലാ ക​മ​ലാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.