ക​ല്ലോ​ടി ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ
Sunday, January 29, 2023 12:02 AM IST
മാ​ന​ന്ത​വാ​ടി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 11 വ​രെ ആ​ഘോ​ഷി​ക്കും.
ഫൊ​റോ​ന വി​കാ​രി ഫാ.​ബി​ജു മാ​വ​റ, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടോ​മി എ​ള​ന്പാ​ശേ​രി, ലോ​റ​ൻ​സ് കി​ഴ​ക്കേ​പ​യ്യം​ന്പി​ള്ളി​ൽ, ഷാ​ബു ച​ക്കാ​ല​ക്കു​ടി​യി​ൽ, പി.​എം. റി​ജേ​ഷ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്പ​തും പ​ത്തും പ​തി​നൊ​ന്നു​മാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ൾ.
ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കീ​ട്ടാ​ണ് കൊ​ടി​യേ​റ്റ്. അ​ന്നു മു​ത​ൽ ഏ​ഴ് വ​രെ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം. എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​ബ​ത്തേ​രി രൂ​പ​ത ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് സ​മ​ർ​പ്പി​ത​രെ ആ​ദ​രി​ക്ക​ൽ, വാ​ഹ​ന വെ​ഞ്ച​രി​പ്പ്. ഒ​ൻ​പ​തി​നു രാ​വി​ലെ 6.30നും 10​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​റാ​സ കു​ർ​ബാ​ന. ആ​റി​ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. രാ​ത്രി എ​ട്ടി​ന് മെ​ഗാ മാ​ജി​ക് ഷോ. 10​ന് രാ​വി​ലെ 6.30നും 8.30​നും 10.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​ർ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന. രാ​ത്രി ഏ​ഴി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഒ​ൻ​പ​തി​ന് മേ​ള​ക്കാ​ഴ്ച. 9.30ന് ​ആ​കാ​ശ​വി​സ്മ​യം. 10ന് ​കോ​ഴി​ക്കോ​ട് സൃ​ഷ്ടി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ സാ​മൂ​ഹി​ക നാ​ട​കം-​റാ​ന്ത​ൽ. 11ന് ​രാ​വി​ലെ 6.30നും 7.30​നും 8.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 9.45ന് ​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം. 10.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. 12.30ന് ​പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച ഭ​ക്ഷ​ണം.