നീ​ല​ഗി​രി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Saturday, January 28, 2023 10:27 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. സീ​ഫോ​ർ​ത്ത് മ​ഞ്ജേ​ശ്വ​രി എ​സ്റ്റേ​റ്റ് പാ​റാ​വു​കാ​ര​ൻ വി.​പി. നൗ​ഷാ​ദാ​ണ്(38) മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പാ​റാ​വു​കാ​ര​ൻ ജ​മാ​ലി​ന് (37) ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ഗൂ​ഡ​ല്ലൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം.

എ​സ്റ്റേ​റ്റി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്പോ​ഴാ​ണ് നൗ​ഷാ​ദും ജ​മാ​ലും ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത്. ഓ​ടി​യ നൗ​ഷാ​ദി​നെ 200 മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്നാ​ണ് ആ​ന പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​വാ​ലി ടെ​ൽ​ഹൗ​സി​ൽ മു​ൻ തോ​ട്ടം തൊ​ഴി​ലാ​ളി ശി​വ​നാ​ണ്ടി(65) കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ചി​രു​ന്നു. വ​ന​ത്തി​ൽ വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച​ത്. ന​സീ​മ​യാ​ണ് നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ: മ​ക്ക​ൾ: മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്, ഫാ​ത്തി​മ ഹ​ന്ന.